തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ ബ​സ് യാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ് യാ​ത്ര​ക്കാ​രി മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സ​ർ​വീ​സ​സി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ കു​ഴൂ​ർ സൗ​ത്ത് താ​ണി​ശേ​രി സ്വ​ദേ​ശി​നി​യാ​യ ഇ​ന്ദു വി​ശ്വ​കു​മാ​റാ​ണ് (39) മ​രി​ച്ച​ത്.

പാ​റ​പ്പു​റ​ത്തു​നി​ന്നും ജോ​ലി​ക്ക് പോ​കാ​ൻ ബ​സി​ൽ ക​യ​റി വ​ലി​യ​പ​റ​മ്പ് എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​തേ ബ​സി​ൽ ത​ന്നെ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.