വയനാട്ടില്‍ പ്രിയങ്ക മത്സരിക്കുന്നത് രാഷ്ട്രീയമായി തെറ്റ്: ബിനോയ് വിശ്വം
Wednesday, October 23, 2024 12:18 PM IST
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയമായി തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യശത്രു ബിജെപിയാണെങ്കില്‍ ഇന്ത്യ സംഖ്യത്തിലെ പാര്‍ട്ടിക്കെതിരെ മല്‍സരിക്കാന്‍ ഇത്രയും ദൂരം താണ്ടി പ്രിയങ്ക വരുന്നത് എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു.
വയനാട്ടിൽ പ്രിയങ്കാഗാന്ധി ഇന്ന് നാമ നിർദേശ പത്രിക നൽകാനിരിക്കെയാണ് പ്രിയങ്ക മത്സരിക്കുന്നതിനെ വിമർശിച്ച് സിപിഐ രംഗത്തെത്തിയത്.
ഇന്ന് കൽപ്പറ്റയിൽ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കുക.