ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ങ്ങ​ള്‍​ക്ക് നേ​രെ​യു​ള്ള ബോം​ബ് ഭീ​ഷ​ണി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 11 എ​ക്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. വി​വ​ര​ങ്ങ​ള്‍ വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

ഞാ​യ​റാ​ഴ്ച 13 വി​മാ​ന​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണ് ബോം​ബാ​ക്ര​മ​ണ ഭീ​ഷ​ണി ല​ഭി​ച്ച​ത്. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ആ​റ് വി​മാ​ന​ങ്ങ​ള്‍​ക്കും വി​സ്താ​ര​യു​ടെ ആ​റ് വി​മാ​ന​ങ്ങ​ള്‍​ക്കും ആ​കാ​ശ​യു​ടെ ഒ​രു വി​മാ​ന​ത്തി​നു​മാ​യി​രു​ന്നു ഭീ​ഷ​ണി ല​ഭി​ച്ച​ത്.

ഭീ​ഷ​ണി​യെ തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും ചേ​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.