തൃ​ശൂ​ർ: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് മു​സ്‌​ലീം ലീ​ഗ് ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം. തൃ​ശൂ​ർ ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ലീ​ഗി​ന്‍റെ പ​ള്ളം മേ​ഖ​ല ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് അ​ൻ​വ​റി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള സ​മ​യം അ​ൻ​വ​ർ ഇ​വി​ടെ ചെ​ല​വ​ഴി​ച്ചു. ലീ​ഗ് നേ​താ​വും ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ഓ​ഫീ​സി​ൽ എ​ത്തി​യ അ​ൻ​വ​റു​മാ​യി ലീ​ഗ് നേ​താ​ക്ക​ൾ പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെ​ന്നാ​ണ് വി​വ​രം. അ​ൻ​വ​റി​നൊ​പ്പം ചേ​ല​ക്ക​ര​യി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി എ​ൻ.​കെ.​സു​ധീ​റും ഉ​ണ്ടാ​യി​രു​ന്നു.​ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.