ചെ​ന്നൈ: ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി​യി​ൽ പ​ശു സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പെ​ൺ​കു​ട്ടി​യെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച തി​രു​നെ​ൽ​വേ​ലി ന​ഗ​ര​സ​ഭ​യി​ലെ 55ആം ​വാ​ർ​ഡി​ലാ​ണ് സം​ഭ​വം. വഴി​യ​രി​കി​ൽ നി​ന്ന​പ​ശു അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡി​ലേ​ക്ക് ചാ​ടി സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ത​ല​യി​ടി​ച്ചാ​ണ് പെ​ൺ​കു​ട്ടി വീ​ണ​ത്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. നേ​ര​ത്തേ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന പ​ശു ഇ​ടി​ച്ച് ഒ​രു കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​ത്ത​രം പ​ശു​ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.