പാ​ല​ക്കാ​ട്ട്: 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ക്കാ​ര്‍ ഷാ​ഫി പ​റ​മ്പി​ലി​ന് വോ​ട്ടു​ചെ​യ്തു​വെ​ന്ന പി. ​സ​രി​ന്‍റെ അ​ഭി​പ്രാ​യം ആ​വ​ര്‍​ത്തി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ.​കെ.​ബാ​ല​ന്‍.

സ​രി​ന്‍ പ​റ​ഞ്ഞ​തി​ല്‍ ഒ​രു അ​പ​ക​ട​വു​മി​ല്ല. സി​പി​എ​മ്മി​ന്‍റെ​യോ എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടേ​തോ അ​ല്ലാ​ത്ത ഒ​രു വി​ഭാ​ഗം വോ​ട്ട് ത​ങ്ങ​ള്‍​ക്കു​ണ്ട്. ആ ​വോ​ട്ടി​ന്‍റെ ഒ​രു​ഭാ​ഗം കോ​ണ്‍​ഗ്ര​സി​ലേ​ക്ക് പോ​യി. ബി​ജെ​പി ജ​യി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്നു​ള്ള​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യു​ണ്ടാ​യ​തെ​ന്നും ബാ​ല​ന്‍ പ​റ​ഞ്ഞു.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട്ട് ഇ​പ്പോ​ള്‍ ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്ത് പോ​ലു​മി​ല്ല. വേ​റെ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ അ​വ​രാ​യി​രി​ക്കും മൂ​ന്നാ​മ​ത് എ​ത്തു​ക. ഇ​വി​ടെ മ​ത്സ​രം എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.