വ​യ​നാ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക​ ഗാന്ധിയുടെ പ​ത്രി​കാ​സ​മ​ര്‍​പ്പ​ണം ആ​ഘോ​ഷ​മാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​യ​നാ​ട്ടി​ലെ​ത്തി.

കെപിസിസി പ്രസിഡന്‍റ് കെ.​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​ണ് ഇ​രു​വ​രെ​യും സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്വി​ന്ദ​ര്‍ സിംഗ് സു​ഖു, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി എ​ന്നി​വ​രും ഉ​ട​ൻ വ​യ​നാ​ട്ടി​ലെ​ത്തും.

ര​ണ്ട് കി​ലോ​മീ​റ്റ‍​ർ റോ​ഡ് ഷോ ന​ട​ത്തി​യ ശേ​ഷ​മാ​കും പ്രി​യ​ങ്ക പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. രാ​വി​ലെ 11ന് ​ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ് ഷോ​യി​ൽ നേ​താ​ക്ക​ൾ അ​ണി​നി​ര​ക്കും. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്കു മു​ൻ​പാ​കെ 12ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്. പ​ത്ത് ദി​വ​സം നീ​ളു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട്ടി​ൽ ത​ന്നെ തു​ട​രും.