മ​ല​പ്പു​റം: ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ സ​ദ​നം ന​രി​പ്പ​റ്റ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി( 77 ) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ 2.30ന് ​പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ക​ലാ​മ​ണ്ഡ​ലം ഫെ​ലോ​ഷി​പ് ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. കാ​ട്ടാ​ള​ന്‍, ഹം​സം, ബ്രാ​ഹ്മ​ണ​ന്‍ തു​ട​ങ്ങി​യ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ന​ട​നാ​ണ്.

ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ കീ​ഴ്പ​ടം കു​മാ​ര​ന്‍ നാ​യ​രു​ടെ ശി​ഷ്യ​നാ​ണ്. നാ​ട​ക സം​വി​ധാ​യ​ക​ന്‍ ന​രി​പ്പ​റ്റ രാ​ജു സ​ഹോ​ദ​ര​നാ​ണ്. സം​സ്‌​കാ​രം വൈ​കി​ട്ട് നാ​ലി​ന് കാ​റ​ല്‍​മ​ണ്ണ ന​രി​ക്കാ​ട്ടി​രി മ​ന വ​ള​പ്പി​ല്‍ ന​ട​ക്കും.