ഗ്ലാ​സ്‌​ഗോ: 2026 ഗ്ലാ​സ്‌​ഗോ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് ക്രി​ക്ക​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ ഒ​ഴി​വാ​ക്കി.

2026 ജൂ​ലൈ 23 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ ഗ്ലാ​സ്‌​ഗോ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്ന് ബാ​ഡ്മി​ന്‍റ​ൺ, ഗു​സ്തി, ഷൂ​ട്ടിം​ഗ്, ഹോ​ക്കി, സ്ക്വാ​ഷ് തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കി​യെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സി​ഇ​ഒ കാ​റ്റി സാ​ഡ്‌​ലെ​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​തോ​ടെ ഗ്ലാ​സ്‌​ഗോ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മ​ത്സ​ര​യി​ന​ങ്ങ​ൾ പ​ത്താ​യി ചു​രു​ങ്ങും. 2022ൽ 19 ​ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. 1998 ക്വാ​ല​ലം​പൂ​രി​ലും 2022 ലെ ​ബെ​ർ​മിം​ഗ്ഹാ​മി​ലും ന​ട​ത്തി​യ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ക്രി​ക്ക​റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.