ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്നെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. അ​ന്വേ​ഷ​ണ​ത്തി​ല്‍ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള പ്ര​ശ്‌​ന​വു​മി​ല്ല. മു​ഖ്യ​മ​ന്ത്രി ത​ന്നെ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ല​യാ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ര്‍. ന​വീ​ന്‍റെ കു​ടും​ബ​ത്തെ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.

ന​വീ​ന്‍ ബാ​ബു ഇ​വി​ടെ എ​ത്തി​യി​ട്ട് ഏ​ഴ് മാ​സം മാ​ത്ര​മേ ക​ഴി​ഞ്ഞു​ള്ളു. ന​വീ​നെ ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.