ക​ൽ​പ്പ​റ്റ : ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ൽ എ​ത്തും. സ​ഹാ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മാ​ണ് പ്രി​യ​ങ്ക മ​ണ്ഡ​ല​ത്തി​ലെ​ത്തു​ക.

മൈ​സൂ​രി​ൽ നി​ന്ന് റോ​ഡ് മാ​ർ​ഗ​മാ​ണ് ഇ​രു​വ​രും ബ​ത്തേ​രി​യി​ൽ എ​ത്തു​ക. ബു​ധ​നാ​ഴ്ച​യാ​ണ് പ്രി​യ​ങ്ക നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ്‌ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാർ​ഗെയും ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ൽ എ​ത്തും.

ര​ണ്ട് കി​ലോ​മീ​റ്റ‍​ർ റോ​ഡ്ഷോ​യോ​ടെ​യാ​വും പ്രി​യ​ങ്ക​യു​ടെ പ​ത്രി​കാ​സ​മ​ർ​പ്പ​ണം. പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ടി​പ്പി​ച്ച് റോ​ഡ് ഷോ ​വ​ൻ​വി​ജ​യ​മാ​ക്കാനു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്.