85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽ നിന്നും മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം
Tuesday, October 22, 2024 5:25 AM IST
ന്യൂഡൽഹി: 85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽ നിന്ന് ഇതുവരെ മോചിപ്പിച്ചുവെന്നും 20 പേരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
റഷ്യൻ നഗരമായ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ഇന്ത്യക്കാരുടെ വിടുതൽ വിഷയം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തെ, ജൂലൈയിൽ മോസ്കോയിൽ പുടിനുമായി നടത്തിയ ചർച്ചയിൽ റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി മോദി ശക്തമായി ഉന്നയിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിക്കായി ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി കസാനിലേക്ക് പോകും.