ദു​ബാ​യ്: അ​ധ്യ​ക്ഷ​ന്‍റെ കാ​ലാ​വ​ധി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് ശി​പാ​ർ​ശ ചെ​യ്ത് ഐ​സി​സി ബോ​ർ​ഡ്. മൂ​ന്ന് വ​ർ​ഷം വീ​ത​മു​ള്ള ര​ണ്ടു ടേ​മി​നാ​ണ് ബോ​ർ​ഡ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ദു​ബാ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്.

പു​തി​യ അ​ധ്യ​ക്ഷ​നാ​യി ജ​യ് ഷാ ​ചു​മ​ത​യേ​ൽ​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഐ​സി​സി രം​ഗ​ത്തെ​ത്തി​യ​ത്. നി​ല​വി​ൽ ചെ​യ​ർ​മാ​ന്‍റെ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം വീ​ത​മു​ള്ള മൂ​ന്ന് ടേ​മാ​ണ്. ഭ​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് എ​ന്നാ​ണ് ഐ​സി​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ജ​യ് ഷാ ​ഐ​സി​സി ചെ​യ​ർ​മാ​നാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. ഐ​സി​സി ചെ​യ​ർ​മാ​നാ​കു​ന്ന പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് ജ​യ് ഷാ.