ആ​ല​പ്പു​ഴ: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ എ​സ്എ​ഫ്ഐ​ക്കാ​ർ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു. അ​മ്പ​ല​പ്പു​ഴ ഗ​വ.​കോ​ള​ജി​ലെ കെ​എ​സ്‌​യു വി​ജ​യാ​ഘോ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു​വെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ന് മു​ന്നി​ൽ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രും എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു.

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റ് ഒ​ഴി​കെ മു​ഴു​വ​ൻ സീ​റ്റി​ലും കെ​എ​സ്‍​യു വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​ജ​യാ​ഘോ​ഷ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.