കൊ​ച്ചി: മ​നു​ഷ്യ ബോം​ബാ​ണെ​ന്ന് യാ​ത്ര​ക്കാ​ര​ന്‍ ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള വി​മാ​നം വൈ​കി. വൈ​കു​ന്നേ​രം 3.50 ന് ​മും​ബൈ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​സ്താ​ര വി​മാ​നം അ​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് പു​റ​പ്പെ​ട്ട​ത്.

വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി വി​ജ​യ് മ​ന്ദാ​യ​നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. തു​ട​ർ​ന്ന് സി​ഐ​എ​സ്എ​ഫു​കാ​ർ ഇ​യാ​ളെ ബ​ലം പ്ര​യോ​ഗി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് വി​മാ​നം 4.20 നാ​ണ് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.