പാ​ല​ക്കാ​ട്: ക്രോ​സ് വോ​ട്ട് പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ പാ​ല​ക്കാ​ട് ഇ​ട​ത് സ്ഥാ​നാ​ർ​ഥി സ​രി​ന് നി​ർ​ദേ​ശ​വു​മാ​യി സി​പി​എം നേ​തൃ​ത്വം. വി​വാ​ദ വി​ഷ​യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടോ വോ​ട്ട​ർ​മാ​രോ​ടോ പ​റ​യേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. സ​രി​ൻ വോ​ട്ട​ർ​മാ​രോ​ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യാ​ൽ മാ​ത്രം മ​തി​യെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം സ​രി​ൻ ന​ട​ത്തി​യ ക്രോ​സ് വോ​ട്ട് പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. 2021ൽ ​ബി​ജെ​പി​യെ പേ​ടി​ച്ച് ഇ​ട​തു​പ​ക്ഷം ഷാ​ഫി​ക്ക് വോ​ട്ട് ചെ​യ്തെ​ന്നും ഇ​താ​ണ് ഷാ​ഫി ജ​യി​ക്കാ​ൻ കാ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു സ​രി​ൻ പ​റ​ഞ്ഞ​ത്.

ആ ​ഇ​ട​തു​പ​ക്ഷ​ത്തെ ഷാ​ഫി വ​ഞ്ചി​ച്ചു. ഇ​ത്ത​വ​ണ നി​ഷേ​ധി​ക്കാ​ൻ പോ​കു​ന്ന​ത് 2021ൽ ​ഇ​ട​തു​പ​ക്ഷം ഷാ​ഫി​ക്ക് അ​നു​കൂ​ല​മാ​യി ചെ​യ്ത വോ​ട്ടാ​ണെ​ന്നും സ​രി​ൻ പ​റ​ഞ്ഞി​രു​ന്നു.

പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ തി​രു​ത്തു​മാ​യി സ​രി​ൻ രം​ഗ​ത്തെ​ത്തി. എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കേ​ണ്ട മ​തേ​ത​ര വോ​ട്ടു​ക​ൾ ഷാ​ഫി​ക്ക് ല​ഭി​ച്ചു​വെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ക​ൾ ല​ഭി​ക്കാ​ൻ കാ​ര​ണം ഷാ​ഫി​യു​ടെ കു​ബു​ദ്ധി​യാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ൾ ഷാ​ഫി പ​റ​ന്പി​ലി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​രി​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു.