എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ്
Monday, October 21, 2024 12:43 PM IST
ഒട്ടാവ: വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപഥ്വന്ത് സിംഗ് പന്നുവാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്നാണ് ഭീഷണി.
നവംബർ ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണി. എയർ ഇന്ത്യക്കെതിരെ ആക്രമണം നടക്കാൻ സാധ്യതയുള്ള കാലയളവാണിതെന്ന് ഖലിസ്ഥാൻ ഭീകരൻ പറഞ്ഞു.
സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്നും പന്നൂ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റീസിന്റെ സ്ഥാപകൻ പന്നുവിന് കാനഡയുടേയും അമേരിക്കയുടെയും പൗരത്വം കൈവശമുണ്ട്. നിലവിൽ കാനഡയിൽ ഒളിവുജീവിതം നയിക്കുകയാണ് ഇയാൾ.
ഇന്ത്യയിൽ വിമാന സർവീസുകൾക്ക് നേരെ കൂട്ട വ്യാജബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് പന്നുവിന്റെ പുതിയ ഭീഷണി.