തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ൽ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ര്‍​ക്ക​ല വെ​ട്ടൂ​ര്‍ സ്വ​ദേ​ശി ബി​ജു ആ​ണ് മ​രി​ച്ച​ത്.

ഡി​വൈ​എ​സ്പി ഓ​ഫീസി​ന് സ​മീ​പ​ത്തെ ക​ട​മു​റി​ക്ക് മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് അ​ടി​യേ​റ്റ മു​റി​വു​ണ്ട്. ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.