കൊ​ച്ചി: ക​നി​വ് 108 ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​ന് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​കസ​ഹാ​യം ന​ല്‍​കി സ​ര്‍​ക്കാ​ര്‍. എ​ന്നാ​ല്‍ ശ​മ്പ​ള വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​രാ​ര്‍ ക​മ്പ​നി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ക​രാ​ര്‍ ക​മ്പ​നി​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി 10കോ​ടി രൂ​പ കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ല്‍ ല​ഭി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും 90 കോ​ടി രൂ​പ കു​ടി​ശി​ക ഉ​ള്ള​തി​നാ​ല്‍ ശ​മ്പ​ളവി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ക​രാ​ര്‍ ക​മ്പ​നി പ​റ​യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഇ​എം​ആ​ര്‍​ഐ ഗ്രീ​ന്‍ ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

നി​ല​വി​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ല​ഭി​ച്ച തു​ക മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന ആം​ബു​ല​ന്‍​സു​ക​ളു​ടെ വാ​യ്പാ​തു​ക, ഇ​ന്ധ​ന കു​ടി​ശി​ക, വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ കു​ടി​ശി​ക, ഓ​ക്‌​സി​ജ​ന്‍, മ​രു​ന്നു​ക​ള്‍ വാ​ങ്ങി​യ​തി​ലെ കു​ടി​ശി​ക ഉ​ള്‍​പ്പ​ടെ​യു​ള്ള​വ തീ​ര്‍​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം തി​ക​യൂ. അ​തി​നാ​ല്‍ ശ​മ്പ​ളം ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല എ​ന്നാ​ണ് ക​രാ​ര്‍ ക​മ്പ​നി​ പറയുന്നത്.

ഡി​സം​ബ​ര്‍ മു​ത​ല്‍ ന​ല്‍​കി​യ ബി​ല്‍ തു​ക​യി​ല്‍ കു​ട​ശി​ക വ​ന്ന​തി​നാ​ല്‍ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് ക​മ്പ​നി.

പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന​തി​ന് ക​മ്പ​നി നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചെ​ന്നും അ​ടു​ത്ത​മാ​സം അ​ഞ്ചോ​ടെ പ​ദ്ധ​തി അ​വ​സാ​നി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ക​രാ​ര്‍ ക​മ്പ​നി അ​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല എ​ന്നും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കു​ന്നി​ല്ല എ​ന്നും ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. നി​ല​വി​ല്‍ 1,400ല്‍ ​പ​രം ജീ​വ​ന​ക്കാ​ര്‍ തൊ​ഴി​ല്‍ ന​ഷ്ട​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

എ​ന്നാ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ക​മ്പ​നി​യി​ല്‍ നി​ന്ന് യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നും ക​രാ​ര്‍ പു​തു​ക്കി ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കുന്നു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 60 ശ​ത​മാ​നം വി​ഹി​തം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. 2024 - 25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ മു​ഖേ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട 70 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​ഹി​തം ഇ​തു​വ​രെ​യും കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പറേ​ഷ​ന് ലഭിച്ചിട്ടില്ല.

ദേ​ശീ​യ ആ​രോ​ഗ്യദൗ​ത്യ​ത്തി​ന്‍റെ 40 ശ​ത​മാ​നം വി​ഹി​തം ല​ഭി​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കുന്നുണ്ട്.