കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗി​ന് മു​ക​ളി​ലൂ​ടെ ഡ്രോ​ൺ പ​റ​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (48), കി​ഴ​ക്ക​മ്പ​ലം സ്വ​ദേ​ശി ജി​തി​ൻ രാ​ജേ​ന്ദ്ര​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​ന് നി​രോ​ധ​ന​മു​ള്ള മേ​ഖ​ല​യാ​ണ് മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗ്. ഇ​ത് ലം​ഘി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ റെ​ഡ് സോ​ൺ മേ​ഖ​ല​ക​ളാ​യ നേ​വ​ൽ ബേ​സ്, ഷി​പ്‌​യാ​ഡ്, ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ, മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗ്, കൊ​ച്ചി​ന്‍ കോ​സ്റ്റ് ഗാ​ർ​ഡ്, ഹൈ​ക്കോ​ട​തി, മ​റൈ​ൻ ഡ്രൈ​വ്, ബോ​ൾ​ഗാ​ട്ടി, പു​തു​വൈ​പ്പ് എ​ൽ​എ​ൻ​ജി ടെ​ർ​മി​ന​ൽ, ബി​പി​സി​എ​ൽ, പെ​ട്രോ​നെ​റ്റ്, വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ, അ​മ്പ​ല​മു​ക​ള്‍ റി​ഫൈ​ന​റി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​ന് അ​നു​മ​തി ഇ​ല്ല.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​പ​ത്ര​വും സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​വും അ​നു​സ​രി​ച്ചു മാ​ത്ര​മേ റെ​ഡ് സോ​ണി​ൽ ഡ്രോ​ൺ പ​റ​ത്താ​നാ​കൂ. അ​നു​മ​തി ഇ​ല്ലാ​തെ ഡ്രോ​ൺ പ​റ​ത്തു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്.