ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യി ന്യൂ​സി​ല​ൻ‌​ഡ്. ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 32 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു. വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ക​ന്നി കി​രീ​ട​മാ​ണ്.

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 159 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 126 റ​ൺ​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ 33 റ​ൺ​സ് നേ​ടി​യ ലോ​റ വോ​ൽ​വാ​ർ​ട്ടി​ന് മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. റോ​സ്മേ​രി മെ​യ​റും അ​മേ​ലി​യ കെ​റും ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് അ​മേ​ലി​യ കെ​റി​ന്‍റെ​യും ബ്രൂ​ക്ക് ഹാ​ലി​ഡെ​യു​ടേ​യും സൂ​സി ബെ​യ്റ്റി​സി​ന്‍റെ​യും മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്. അ​മേ​ലി​യ 43 ഉം ​ഹാ​ലി​ഡെ 38ഉം ​ബെ​യ്റ്റ്സ് 32ഉം ​റ​ൺ​സ് നേ​ടി.

ന്യൂ​സി​ല​ൻ​ഡ് താ​രം അ​മേ​ലി​യ കെ​ർ ആ​ണ് ലോ​ക​ക​പ്പി​ലെ​യും മ​ത്സ​ര​ത്തി​ലേ​യും താ​രം.