കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. സൂ​പ്പ​ർ താ​രം അ​ഡ്രി​യാ​ൻ ലൂ​ണ ആ​ദ്യ ഇ​ല​വ​ണി​ൽ തി​രി​ച്ചെ​ത്തി. സീ​സ​ണി​ൽ ആ​ദ്യ​മാ​യാ​ണ് ലൂ​ണ ആ​ദ്യ ഇ​ല​വ​ണി​ലി​റ​ങ്ങു​ന്ന​ത്.

മു​ഹ​മ്മ​ദ​ൻ എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ കേ​ര​ള​ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഇ​ല​വ​ൺ- സോം​കു​മാ​ർ( ഗോ​ൾ​കീ​പ്പ​ർ), ന​വോ​ച്ച സിം​ഗ്, കൊ​യെ​ഹ്, പ്രീ​തം കോ​ട്ടാ​ൽ, സന്ദീപ് സിംഗ്, വി​ബി​ൻ മോ​ഹ​ന​ൻ, മു​ഹ​മ്മ​ജ് അ​സ​ർ, അ​ഡ്രി​യാ​ൻ ലൂ​ണ, രാ​ഹു​ൽ കെ.​പി, നോ​ഹ് സ​ദോ​യി, ജെ​സ​സ് ജി​മെ​ന​സ്.

കോ​ൽ​ക്ക​ത്ത​യി​ലെ കി​ഷോ​ർ ഭാ​ര​തി കി​രി​രം​ഗ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. രാ​ത്രി 7.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. മൈ​ക്ക​ൽ സ്റ്റാ​റെ​യു​ടെ ശി​ക്ഷ​ണ​ത്തി​ലി​റ​ങ്ങു​ന്ന ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ണി​ലെ ര​ണ്ടാം ജ​യം പ്ര​തീ​ക്ഷി​ച്ചാ​ണ്ഇ​റ​ങ്ങു​ന്ന​ത്. നാ​ലു മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​ൽ ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യു​മാ​യി അ​ഞ്ചു പോ​യി​ന്‍റാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്.