മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ശി​വ​സേ​ന-​യു​ബി​ടി എം​പി പ്രി​യ​ങ്ക ച​തു​ർ​വേ​ദി. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മ​ഹാ​വി​കാ​സ് അ​ഘാ​ടി​ക്കൊ​പ്പ​മാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

"ഭ​ര​ണ​പ​ക്ഷ​മാ​യ മ​ഹാ​യു​തി സ​ഖ്യ​ത്തി​ൽ ത​മ്മി​ല​ടി​യാ​ണ്. എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റി​നെ ബിജെപിയും ഷിൻഡെയും അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് തൊ​ന്നു​ന്നി​ല്ല. മ​ഹാ​യു​തി സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ളെ​ല്ലാം അ​ധി​കാ​ര​മോ​ഹി​ക​ളാ​ണ്. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​വ​രെ പു​റ​ത്താ​ക്കും'-​പ്രി​യ​ങ്ക ച​തു​ർ​വേ​ദി പ​റ​ഞ്ഞു.

മ​ഹാ​വി​കാ​സ് അ​ഘാ​ടി​യി​ലെ ക​ക്ഷി​ക​ൾ ത​മ്മി​ൽ ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ഹാ​യു​തി സ​ഖ്യം മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ മ​ഹാ​വി​കാ​സ് സ​ഖ്യം എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്രി​യ​ങ്ക ച​തു​ർ​വേ​ദി പ​റ​ഞ്ഞു.