താമരശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Sunday, October 20, 2024 5:47 PM IST
കോഴിക്കോട്: താമരശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. താമരശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോഴാണ് ആദിൽ ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിനായില്ല.
നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.