പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. യു​ഡി​എ​ഫു​മാ​യി ഈ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​താ​യും അ​ൻ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ‌ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു​വെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ൻ​വ​ലി​ക്കാ​ൻ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ൻ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് അ​ൻ​വ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ബിജെപി ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ട​യാ​ന്‍ സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ച്ച് യു.​ഡി.​എ​ഫി​ന് പി​ന്തു​ണ ന​ല്‍​കാ​മെ​ന്ന് നേ​ര​ത്തെ അ​ൻ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

പ​ക​രം ചേ​ല​ക്ക​ര​യി​ല്‍ ഡിഎം​കെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യെ യുഡിഎ​ഫ് പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും അ​ന്‍​വ​ര്‍ ആ​വ‍​ശ്യ​പ്പെ​ട്ടി​രു​ന്നു. മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. കെ. ​സു​ധീ​റാ​ണ് അ​ൻ​വ​റി​ന്‍റെ പാ​ർ​ട്ടി​യു​ടെ ചേ​ല​ക്ക​ര​യി​ലെ സ്ഥാ​നാ​ർ​ഥി. മി​ൻ​ഹാ​ജ് മെ​ദാ​ർ ആ​ണ് അ​ൻ​വ​റി​ന്‍റെ പാ​ർ​ട്ടി​യു​ടെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി.