മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 99 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഉ​പ​മു​ഖ്യ​മു​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് നാ​ഗ്പു​ർ സൗ​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ബ​വ​ൻ​കു​ലേ കാം​ത്തി മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്ന് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ജാ​ർ​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ന​വം​ബ​ർ 20 നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 23 നാ​ണ് വോ​ട്ടെ​ണ്ണ​ൽ.