പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ആ​ഷി​ലി​ന്‍റെ (22) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഒ​ന്‍​പ​തം​ഗ സം​ഘം റാ​ന്നി മാ​ട​മ​ന്‍ ക്ഷേ​ത്ര​ക്ക​ട​വി​ന് സ​മീ​പം പ​മ്പ​യി​ല്‍ ഇ​റ​ങ്ങി കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​ല്‍ വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീ​ണ ആ​ഷി​ൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ വ്യാ​പ​ക തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​ത്ത​നം​തി​ട്ട മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.