സോണിയ ഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും
Sunday, October 20, 2024 3:55 PM IST
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തും. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധി എത്തുമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു.
നാമനിർദേശ പത്രികാ സമർപ്പണത്തിലും കൽപറ്റയിൽ പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോയിലും സോണിയ പങ്കെടുക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. പ്രിയങ്ക ഗാന്ധി 10 ദിവസം തുടര്‍ച്ചയായി വയനാട്ടിലുണ്ടാകും.