പ​ത്ത​നം​തി​ട്ട: എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഒ​റ്റ നി​ല​പാ​ടേ ഉ​ള്ളൂ​വെ​ന്നും അ​ത് ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മെ​ന്ന​താ​ണെ​ന്നും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ലും ഒ​റ്റ അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഇ​ന്ന് ന​വീ​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് കു​ടും​ബ​ത്തി​നു​ള്ള പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ അ​റി​യി​ക്കാ​നാ​ണ്. സം​ഭ​വ​ത്തി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യോ​ട് സം​സാ​രി​ക്കു​മെ​ന്നും ഉ​ദ​യ​ഭാ​നു വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പി.​പി. ​ദി​വ്യ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി വേ​ണ്ടെ​ന്ന് തീ​രു​മാ​ന​മു​ള്ള​താ​യി അ​റി​വി​ല്ലെ​ന്നും ഉ​ദ​യ​ഭാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.