സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് ജവാന്മാർക്ക് വീരമൃത്യു
Saturday, October 19, 2024 7:34 PM IST
റായ്പൂർ: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസിലെ ജവാന്മാർക്ക് വീരമൃത്യു. ഛത്തീസ്ഘട്ടിലെ നാരായണപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ വീരമൃത്യു വരിച്ചത്.
ആക്രമണത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. അബുജ്മാദ് മേഖലയിലെ ഖോഡിയാർ ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് 12 നായായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അമർ പൻവാർ (36), കർണാടകയിലെ കടപ്പ സ്വദേശി കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്.
പട്രോളിംഗ് നടത്തിയ ശേഷം ജവാന്മാർ മടങ്ങുമ്പോഴായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.