തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ആ​ദ്യ വ​നി​താ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി എ​ൻ.​എ​സ്‌.​ഫ​രി​ഷ്ത​യെ തെ​ര​ഞ്ഞെ​ടു​ത്തു. 1427 വോ​ട്ടു​നേ​ടി​യാ​ണ് ഫ​രി​ഷ്ത പു​തു​ച​രി​ത്ര​മെ​ഴു​തി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഫ​രി​ഷ്ത ബാ​ല​സം​ഘം ഫ​റോ​ക്ക് ഏ​രി​യ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കെ​എ​സ്‍​യു സ്ഥാ​നാ​ർ​ഥി എ.​എ​സ്. സി​ദ്ധി​യെ​യാ​ണ് ഫ​രി​ഷ്ത പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജ് യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ 77 ൽ 64 ​കോ​ള​ജു​ക​ളി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് കെ​എ​സ്‍​യു നി​ല​നി​ർ​ത്തി.

കൊ​ല്ലം ശ്രീ ​വി​ദ്യാ​ധി രാ​ജ കോ​ള​ജ് 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും കൊ​ല്ലം ഫാ​ത്തി​മ കോ​ള​ജ് 13 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും കെ​എ​സ്‍​യു പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ചെ​യ​ർ​മാ​ൻ, കൗ​ൺ​സി​ല​ർ സ്ഥാ​ന​ങ്ങ​ളി​ൽ കെ​എ​സ്‍​യു വി​ജ​യി​ച്ചു.