പാ​ല​ക്കാ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ - പാ​ല​ക്കാ​ട് ദേ​ശി​യ​പാ​ത​യി​ല്‍ വാ​ണി​യ​മ്പാ​റ നി​ലി​പ്പാ​റ​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ മേ​രി മാ​താ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​സാം ഇ​ഖ്ബാ​ല്‍, മു​ഹ​മ്മ​ദ് റോ​ഷ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.