തൊ​ടു​പു​ഴ: ചൊ​ക്ര​മു​ടി കൈ​യേ​റ്റ​ത്തി​ൽ മൂ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ദേ​വി​കു​ളം മു​ൻ ത​ഹ​സി​ൽ​ദാ​ർ ഡി. ​അ​ജ​യ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ബി​ജു മാ​ത്യു, ബൈ​സ​ൺ​വാ​ലി വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​എം. സി​ദ്ദി​ഖ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാണ് റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യൊ​ന്നും ന​ട​ത്താ​തെ ചൊ​ക്ര​മു​ടി​യി​ൽ നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​കി​യ​പ്പോ​ൾ പ​ട്ട​യ​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത​യും നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചി​ട്ടി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വു​ക​ളു​ണ്ടോ എ​ന്നും ഇ​വ‍​ർ പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്.