ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തു. പി.​പി. ദി​വ്യ​ക്കെ​തി​രെ ക​ള​ക്ട​റേ​റ്റ് റ​വ​ന്യൂ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കിയെന്നാണ് സൂചന.

എ​ഡ‍ി​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പി​ലേ​ക്ക് ദി​വ്യ​യെ വാ​ക്കാ​ൽ പോ​ലും ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്ന് സ്റ്റാ​ഫ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ മൊ​ഴി ന​ൽ​കി. ദി​വ്യ ക​യ​റി വ​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണെ​ന്നും പ്ര​സം​ഗ​ത്തി​ന് ശേ​ഷം എ​ല്ലാ​വ​രും ഞെ​ട്ടി​ത്ത​രി​ച്ചു​പോ​യെ​ന്നും ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി.

എ​ഡി​എം മൂ​ന്നു​വ​രി​യി​ൽ മ​റു​പ​ടി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദി​വ്യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലേ​ക്ക് ജി​ല്ലാ ക​ള​ക്‌​ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് പി.​പി.​ദി​വ്യ ന​ൽ​കി​യ മു​ൻ കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.