ബം​ഗ​ളൂ​രു: ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ൻ​ഡി​ന് കൂ​റ്റ​ൻ ലീ​ഡ്. ഇ​ന്ത്യ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 46 റ​ൺ​സി​നെ​തി​രേ 402 റ​ൺ​സി​ന് കി​വീ​സ് പു​റ​ത്താ​യി. 356 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണ് സ​ന്ദ​ർ​ശ​ക​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ട​ര ദി​വ​സം ശേ​ഷി​ക്കേ ടെ​സ്റ്റ് സ​മ​നി​ല​യാ​ക്കാ​ൻ പോ​ലും ഇ​ന്ത്യ ന​ന്നാ​യി വി​യ​ര്‍​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും.

ര​ണ്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി​യ ര​ചി​ന്‍ ര​വീ​ന്ദ്ര​യു​ടെ ത​ക​ർ‌​പ്പ​ൻ ഇ​ന്നിം​ഗ്സാ​ണ് കി​വീ​സി​ന് മി​ക​ച്ച ടോ​ട്ട​ൽ സ​മ്മാ​നി​ച്ച​ത്. 157 പ​ന്തി​ൽ നാ​ലു സി​ക്‌​സും 13 ഫോ​റു​മ​ട​ക്കം 134 റ​ണ്‍​സെ​ടു​ത്ത ര​ചി​നാ​ണ് കി​വീ​സ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ.

മൂ​ന്നി​ന് 180 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ന്യൂ​സി​ല​ൻ​ഡി​ന് 13 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ ഡാ​രി​ൽ മി​ച്ച​ലി​നെ ന​ഷ്ട​മാ​യി. 18 റ​ൺ​സെ​ടു​ത്ത മി​ച്ച​ലി​നെ ജ​യ്സ്വാ​ളി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് മു​ഹ​മ്മ​ദ് സി​റാ​ജാ​ണ് ഇ​ന്ന​ത്തെ വി​ക്ക​റ്റ് വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്.

പി​ന്നാ​ലെ​യെ​ത്തി​യ ടോം ​ബ്ല​ണ്ട​ലി​നെ (അ​ഞ്ച്) ബും​റ​യും പു​റ​ത്താ​യ​തോ​ടെ അ​ഞ്ചി​ന് 204 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി. ഈ​സ​മ​യം ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്ന ര​ചി​ൻ ര​വീ​ന്ദ്ര അ​ർ​ധ​സെ​ഞ്ചു​റി​യും പി​ന്നി​ട്ട് മു​ന്നേ​റു​ന്നു​ണ്ടാ​യി​രു​ന്നു. സ്കോ​ർ 223 റ​ൺ​സി​ൽ നി​ല്ക്കെ ഗ്ലെ​ൻ ഫി​ലി​പ്സി​നെ​യും (14) ത​ന്‍റെ തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ മാ​റ്റ് ഹെ​ന്‍‌​റി​യെ​യും (എ​ട്ട്) പു​റ​ത്താ​ക്കി ജ​ഡേ​ജ ഇ​ന്ത്യ​യെ ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച ര​ചി​ൻ ര​വീ​ന്ദ്ര​യും ടിം ​സൗ​ത്തി​യും ചേ​ർ​ന്ന് റ​ൺ അ​ടി​ച്ചു​കൂ​ട്ടി സ്കോ​ർ​ബോ​ർ​ഡ് അ​തി​വേ​ഗം ച​ലി​പ്പി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു തൊ​ട്ടു​മു​മ്പ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൂ​ടി​യാ​യ ര​ചി​ൻ ര​വീ​ന്ദ്ര ത​ന്‍റെ ര​ണ്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി കു​റി​ച്ചു. നേ​ര​ത്തെ ഫെ​ബ്രു​വ​രി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ത​ന്‍റെ ക​ന്നി സെ​ഞ്ചു​റി കു​റി​ച്ച ര​ചി​ൻ അ​ത് ഇ​ര​ട്ട​സെ​ഞ്ചു​റി​യാ​ക്കി (240) മാ​റ്റി​യി​രു​ന്നു.

73 പ​ന്തി​ല്‍ നി​ന്ന് നാ​ലു സി​ക്‌​സും അ​ഞ്ചു ഫോ​റു​മ​ട​ക്കം 65 റ​ണ്‍​സെ​ടു​ത്ത ടിം ​സൗ​ത്തി ര​ചി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍​കി. എ​ട്ടാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 137 റ​ണ്‍​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം സ്കോ​ർ 370 റ​ൺ​സി​ൽ നി​ല്ക്കെ ടിം ​സൗ​ത്തി​യെ ജ​ഡേ​ജ​യു​ടെ കൈ​യി​ലെ​ത്തി​ച്ച് സി​റാ​ജ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നാ​ലെ​യെ​ത്തി​യ അ​ജാ​സ് പ​ട്ടേ​ലി​നെ (നാ​ല്) കു​ൽ​ദീ​പ് യാ​ദ​വ് ബൗ​ൾ​ഡാ​ക്കി. തു​ട​ർ​ന്ന് വി​ല്യം ഒ​റൂ​ർ‌​ക്കി​നെ ഒ​ര​റ്റ​ത്ത് നി​ർ​ത്തി ര​ചി​ൻ ര​വീ​ന്ദ്ര കി​വീ​സ് സ്കോ​ർ 400 ക​ട​ത്തി. തൊ​ട്ടു​പി​ന്നാ​ലെ ര​ചി​നെ പു​റ​ത്താ​ക്കി കു​ൽ​ദീ​പ് കി​വീ​സി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ച പൂ​ർ​ത്തി​യാ​ക്കി.

ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ മൂ​ന്നു​വി​ക്ക​റ്റ് വീ​ത​വും മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ടു​വി​ക്ക​റ്റും ജ​സ്പ്രീ​ത് ബും​റ, ര​വി​ച​ന്ദ്ര അ​ശ്വി​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

മറുപടിയായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 27 റൺസെന്ന നിലയിലാണ്.