പാലക്കാട്ട് പി.സരിന് തന്നെ; എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
Friday, October 18, 2024 1:40 PM IST
പാലക്കാട്: പാർട്ടിയുമായി ഇടഞ്ഞതിന് കോൺഗ്രസ് പുറത്താക്കിയ പി.സരിന് തന്നെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി.
എല്‍ഡിഎഫ് സ്വതന്ത്രനായാണ് സരിൻ മത്സരിക്കുക. പാര്‍ട്ടി ചിഹ്നം നൽകില്ല. നേരത്തേ ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഐക്യകണ്ഠേന അംഗീകരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും.
പാര്‍ട്ടിക്കെതിരേ തുറന്നടിച്ച പി.സരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. സിപിഎം പറഞ്ഞാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇതിന് തൊട്ടുപിന്നാലെ സരിൻ പ്രതികരിച്ചു. ഇത് സ്വാഗതം ചെയ്തുകൊണ്ട് സിപിഎം നേതാക്കളും രംഗത്തെത്തുകയായിരുന്നു.