കൊക്കിന് ജീവന് ഉണ്ടെങ്കില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ പൊളിക്കും: എം.ബി.രാജേഷ്
Friday, October 18, 2024 11:23 AM IST
തിരുവനന്തപുരം: വടകരയില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉണ്ടായിരുന്നെന്ന് മന്ത്രി എം.ബി.രാജേഷ്. തൃശൂരില്‍ ചുവരെഴുതി പോസ്റ്ററടിച്ച ആളെ മാറ്റി മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയെന്നും മന്ത്രി വിമർശിച്ചു.
തൃശൂരില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിച്ചു. അതേ ഓപ്പറേഷനാണ് ഇപ്പോള്‍ പാലക്കാട്ട് നടക്കുന്നത്. തൃശൂര്‍ ആവര്‍ത്തിക്കാതിരിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. കൊക്കിന് ജീവന് ഉണ്ടെങ്കില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ പൊളിക്കും.
അസംതൃപ്തരായ കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് കൊടുക്കേണ്ട ഒരു സാഹചര്യം വരരുത്. അതിന് പറ്റുന്ന ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.