ജാർഖണ്ഡിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല
Friday, October 18, 2024 10:14 AM IST
ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല. സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നാണ് ആം ആദ്മി നേതാക്കൾ നൽകുന്ന സൂചന.
സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും. ജാർഖണ്ഡിലെ പാർട്ടി ഘടകത്തിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 2019ൽ 81 സീറ്റുകളിൽ 21 ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചിരുന്നില്ല.
ജാര്‍ഖണ്ഡില്‍ നവംബര്‍ 13 നും 20 നും രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23 ന് ഫലമറിയാം.