ഡൽഹിയിലെ കെമിക്കൽ ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല
Friday, October 18, 2024 6:07 AM IST
ന്യൂഡൽഹി: ഡൽഹിയിലെ പാലത്തിന് സമീപം കൈലാഷ്പുരി എക്സ്റ്റൻഷൻ ഏരിയയിലെ കെമിക്കൽ ഗോഡൗണിൽ വ്യാഴാഴ്ച രാത്രി വൻ തീപിടിത്തമുണ്ടായതായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവരമറിഞ്ഞെത്തിയ 24 ഫയർ യൂണിറ്റുകളാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതെന്ന് ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ എ.കെ. മാലിക് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.