ജാ​ജ്പു​ർ: ഒ​ഡീ​ഷ​യി​ൽ ബി​ജെ​ഡി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പ്ര​ണ​ബ് കു​മാ​ർ ബാ​ല​ബ​ന്ത​രാ​യ​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ മു​ട്ട​യേ​റ്. ജാ​ജ്പൂ​ർ ജി​ല്ല​യി​ലെ ധ​ർ​മ​ശാ​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കു​രി​കാ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ല​ക്ഷ്മി പൂ​ജ പ​ന്ത​ലു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്ര​ണ​ബ് കു​മാ​റി​ന്‍റെ വാ​ഹ​നം ഒ​രു​സം​ഘ​മാ​ളു​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന് നേ​രെ മു​ട്ട​യെ​റി​ഞ്ഞു.

ജെ​നാ​പൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ന് നേ​രെ മു​ട്ട​ക​ൾ എ​റി​ഞ്ഞി​ട്ടും പ്ര​ണ​ബ് കു​മാ​ർ പ​ന്ത​ലു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് തു​ട​ർ​ന്നു.

ധ​ർ​മ​ശാ​ല എം​എ​ൽ​എ ഹി​മാ​ൻ​ഷു ശേ​ഖ​ർ സാ​ഹൂ​വി​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് പ്ര​ണ​ബ് ബാ​ല​ബ​ന്ത​രാ​യ ആ​രോ​പി​ച്ചു. ധ​ർ​മ​ശാ​ല മു​ൻ എം​എ​ൽ​എ​യാ​ണ് പ്ര​ണ​ബ് കു​മാ​ർ ബാ​ല​ബ​ന്ത​രാ​യ.