പി.പി.ദിവ്യ രാജിവെച്ചതുകൊണ്ട് കാര്യമില്ല; കൊലക്കുറ്റത്തിന് കേസെടുക്കണം: വി.ഡി.സതീശന്
Thursday, October 17, 2024 11:56 PM IST
കൊച്ചി: പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചതുകൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളവിട്ട അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷണിക്കപ്പെടാതെ യോഗത്തിൽ എത്തി. വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന് അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ് രാജി കൊണ്ട് പരിഹാരമാകുമോ. ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന് നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ. പൊലിഞ്ഞ ജീവന് തിരിച്ച് കൊടുക്കാന്‍ ആകുമോ എന്നും സതീശൻ ചോദിച്ചു.
ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്നും സതീശൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴാണ് പാർട്ടി നടപടി എടുത്തത്.