ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യാ​യെ അ​ട്ടി​മ​റി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ല്‍. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 134/5 ദ​ക്ഷി​ണാ​ഫ്രി​ക്ക 135/2. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 134 റ​ണ്‍​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 17.2 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി. 48 പ​ന്തി​ല്‍ 74 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന അ​നെ​കെ ബോ​ഷ് ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ജ​യ​ശി​ല്‍​പി. ക്യാ​പ്റ്റ​ന്‍ ലോ​റ വോ​ൾ​വാ​ര്‍​ഡ് 37 പ​ന്തി​ല്‍ 42 റ​ണ്‍​സ​ടി​ച്ചു.

ഓ​സീ​സി​നാ​യി അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ് ര​ണ്ടു വി​ക്ക​റ്റ് നേ​ടി. 44 റ​ൺ​സു​മാ​യി ബെ​ത്ത് മൂ​ണി ഓ​സീ​സ് നി​ര​യി​ലെ ടോ​പ് സ്കോ​റ​റാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി അ​യ​ബോം​ഗ ഖ​ക ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

അ​നെ​കെ ബോ​ഷി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.​വ​നി​താ ടി20 ​ലോ​ക​ക​പ്പി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ഓ​സീ​സി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ത​ങ്ങ​ളു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം ദ​ക്ഷി​ണാ​ഫ്രി​ക്ക ഗം​ഭീ​ര​മാ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം സെ​മി വി​ജ​യി​ക​ളെ​യാ​ണ് 20ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​രി​ടു​ക.