മു​ള്‍​ട്ടാ​ൻ: പാ​ക്കി​സ്ഥാ​ൻ - ഇം​ഗ്ല​ണ്ട് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 366, 221 ഇം​ഗ്ല​ണ്ട് 291, 36/2. 297 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇം​ഗ്ല​ണ്ട് മൂ​ന്നാം ദി​നം സ്റ്റം​പെ​ടു​ക്കു​മ്പോ​ള്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 36 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

എ​ട്ട് വി​ക്ക​റ്റും ര​ണ്ട് ദി​വ​സ​വും ശേ​ഷി​ക്കെ ഇം​ഗ്ല​ണ്ടി​ന് ജ​യി​ക്കാ​ന്‍ 261 റ​ണ്‍​സ് കൂ​ടി വേ​ണം. 21 റ​ണ്‍​സോ​ടെ ഒ​ല്ലി പോ​പ്പും 12 റ​ണ്‍​സു​മാ​യി ജോ ​റൂ​ട്ടു​മാ​ണ് ക്രീ​സി​ല്‍. പാ​ക്കി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 366 റ​ണ്‍​സി​ന് മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് ആ​ദ്യ സെ​ഷ​നി​ല്‍ ത​ന്നെ 291 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

പാ​ക്കി​സ്ഥാ​നു​വേ​ണ്ടി സാ​ജി​ദ് ഖാ​ന്‍ ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ നൗ​മാ​ന്‍ അ​ലി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. 75 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​ന് തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​യേ​റ്റു.

സ​ൽ​മാ​ൻ അ​ലി ആ​ഘ 63 റ​ൺ​സ് എ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യി. ഇം​ഗ്ല​ണ്ടി​നാ​യി ഷൊ​യ്ബ് ബ​ഷീ​ര്‍ നാ​ലും ജാ​ക് ലീ​ച്ച് മൂ​ന്നും വി​ക്ക​റ്റെ​ടു​ത്തു.