ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​വീ​ൻ ബാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സ്.

ദി​വ്യ​യ്‌​ക്കെ​തി​രെ ന​വീ​ന്‍റെ സ​ഹോ​ദ​ര​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സ് ആ​ദ്യം ത​യാ​റാ​യി​രു​ന്നി​ല്ല. ജാ​മ്യ​മി​ല്ലാ കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടും ദി​വ്യ​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കു​ന്ന​ത​ട​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സി​പി​എം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

നി​ല​വി​ല്‍ ദി​വ്യ​യെ മാ​ത്ര​മാ​ണ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ള്ള​തെ​ങ്കി​ലും കൂ​ടു​ത​ല്‍ പേ​ര്‍ പ്ര​തി​ക​ളാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ദി​വ്യ​യ്ക്കും പെ​ട്രോ​ള്‍ പ​മ്പി​ന് അ​പേ​ക്ഷ ന​ല്‍​കി​യ പ്ര​ശാ​ന്തി​നു​മെ​തി​രെ ന​വീ​ന്‍റെ കു​ടും​ബം പ​രാ​തി​ ന​ല്‍​കി​യി​രു​ന്നു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ​കു​പ്പ് 108 പ്ര​കാ​രം പ​ത്ത് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭാ​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ദി​വ്യ​യ്ക്കെ​തി​രെ പോ​ലീ​സ് ക​ണ്ണൂ​ര്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.