ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ കീ​ഴ​ട​ങ്ങി​യ ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗു​മാ​യി കി​വീ​സ്.​ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 46 റ​ണ്‍​സി​ന് മ​റു​പ​ടി​യാ​യി ര​ണ്ടാം ദി​നം വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം നേ​ര​ത്തെ ക​ളി നി​ര്‍​ത്തി​യ​പ്പോ​ള്‍ ന്യൂ​സി​ല​ന്‍​ഡ് 180-3 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

22 റ​ണ്‍​സോ​ടെ ര​ചി​ന്‍ ര​വീ​ന്ദ്ര​യും 14 റ​ണ്‍​സു​മാ​യി ഡാ​രി​ല്‍ മി​ച്ച​ലും ക്രീ​സി​ല്‍. 91 റ​ണ്‍​സ​ടി​ച്ച ഓ​പ്പ​ണ​ര്‍ ഡെ​വോ​ണ്‍ കോ​ണ്‍​വെ​യാ​ണ് കി​വീ​സി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. ക്യാ​പ്റ്റ​ൻ ടോം ​ലാ​ഥം(15) എ​ടു​ത്ത് മ​ട​ങ്ങി. ഇ​ന്ത്യ​യ്ക്കാ​യി അ​ശ്വി​ൻ, ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ കി​വീ​സ് ബൗ​ള​ർ​മാ​ർ പി​ടി​ച്ചു കെ​ട്ടു​ക​യാ​യി​രു​ന്നു. 31.2 ഓ​വ​റി​ൽ വെ​റും 46 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 15 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​റ്റ് ഹെ​ൻ‌​റി​യും 22 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ വി​ല്യം ഒ​റൂ​ർ​ക്കും 12 റ​ൺ​സ് വ​ഴ​ങ്ങി എ​ട്ട് റ​ൺ​സി​ന് ഒ​രു വി​ക്ക​റ്റെ​ടു​ത്ത ടിം ​സൗ​ത്തി​യു​മാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.