തി​രു​വ​ന​ന്ത​പു​രം∙: വ​യ​നാ​ട്ടി​ലെ ലോ​ക്സ​ഭാ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ സ​ത്യ​ൻ മൊ​കേ​രി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വി​ൽ ഇ​തുസം​ബ​ന്ധി​ച്ച ധാ​ര​ണ​യാ​യി. പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും.

വ​യ​നാ​ട്ടി​ൽ സ​ത്യ​ൻ മൊ​കേ​രി​യെ​യും ഇ.​എ​സ്. ബി​ജി​മോ​ളെ​യു​മാ​ണ് പാ​ർ​ട്ടി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​മാ​യ മൊ​കേ​രി മൂ​ന്ന് ത​വ​ണ എം​എ​ൽ​എ ആ​യി​ട്ടു​ണ്ട്. 2014ൽ ​വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച മൊ​കേ​രി ഇ​രു​പ​തി​നാ​യി​രം വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ കൂ​ടി വി​ജ​യി​ച്ചി​രു​ന്നു. രാ​ഹു​ൽ റാ​യ്ബ​റേ​ലി തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ​യാ​ണ് വ​യ​നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.