പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ പ​ര​സ്യ​മാ​യി അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന് വി​ട ന​ല്‍​കാ​ന്‍ ജ​ന്മ​നാ​ട്. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ക​ള​ക്ട്രേ​റ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ന​വീ​ന് യാ​ത്രാ​മൊ​ഴി​യേ​കാ​ന്‍ ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​തി​നൊ​ന്നോ​ടെ മൃ​ത​ദേ​ഹം മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി​ൽ കാ​രു​വ​ള്ളി​യി​ൽ വീ​ട്ടി​ലെ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​സ്കാ​രം.

ക​ണ്ണൂ​രി​ൽ എ​ഡി​എ​മ്മാ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ​ത്.