ബം​ഗ​ളൂ​രു: ഒ​ടു​വി​ൽ മ​ഴ​പെ​യ്തു മാ​നം തെ​ളി​ഞ്ഞു. ഒ​രു ദി​വ​സം ക​ളി ക​വ​ർ​ന്നെ​ടു​ത്ത മ​ഴ ഒ​ടു​വി​ൽ ഇ​ന്ത്യ​യ്ക്കു വ​ഴി​മാ​റി​ക്കൊ​ടു​ത്തു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് 8.45ഓ​ടെ​യാ​ണ് ടോ​സ് ചെ​യ്ത​ത്.

ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. പ​രി​ക്ക് കാ​ര​ണം ശു​ഭ്മ​ന്‍ ഗി​ല്‍ ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ല. പ​ക​രം സ​ര്‍​ഫ​റാ​സ് ഖാ​ന് അ​വ​സ​രം ല​ഭി​ച്ചു. ആ​കാ​ശ് ദീ​പി​ന് പ​ക​രം കു​ല്‍​ദീ​പ് യാ​ദ​വ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി. കി​വീ​സി​നാ​യി പേ​സ​ർ മി​ച്ച​ൽ സാ​ന്‍റ്ന​ർ ഇ​ന്നു ക​ളി​ക്കി​ല്ല.

ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഏ​ഴോ​വ​റി​ൽ ഒ​രു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഒ​മ്പ​തു റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഏ​ഴു റ​ൺ​സു​മാ​യി യ​ശ​സ്വി ജ​യ്സ്വാ​ളും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് ക്രീ​സി​ൽ. ര​ണ്ടു റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് പു​റ​ത്താ​യ​ത്. ടിം ​സൗ​ത്തി​ക്കാ​ണ് വി​ക്ക​റ്റ്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ന്‍), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, സ​ർ​ഫ​റാ​സ് ഖാ​ൻ, ഋ​ഷ​ഭ് പ​ന്ത്(​വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ടോം ​ലാ​ഥം (ക്യാ​പ്റ്റ​ന്‍), ഡെ​വ​ൺ കോ​ൺ​വേ, വി​ൽ യം​ഗ്, ര​ചി​ൻ ര​വീ​ന്ദ്ര, ഡാ​രി​ൽ മി​ച്ച​ൽ, ടോം ​ബ്ല​ണ്ട​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), ഗ്ലെ​ൻ ഫി​ലി​പ്‌​സ്, മാ​റ്റ് ഹെ​ൻ​റി, ടിം ​സൗ​ത്തി, അ​ജാ​സ് പ​ട്ടേ​ൽ, വി​ല്യം ഒ​റൂ​ർ​ക്ക്.