ച​ണ്ഡി​ഗ​ഡ്: നാ​യ​ബ് സിം​ഗ് സെ​യ്നി ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.

ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം സെ​യ്നി​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ ബ​ന്ദാ​രു ദ​ത്താ​ത്രേ​യ​യെ ക​ണ്ട് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ സെ​യ്നി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു.

ര​ണ്ടാം ത​വ​ണ​യാ​ണ് സെ​യ്നി മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ബി​ജെ​പി​യെ ഹാ​ട്രി​ക് വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച സെ​യ്നി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നു പ​ക​രം മാ​ർ​ച്ചി​ലാ​ണ് സെ​യ്നി മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.

90 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 48 അം​ഗ​ങ്ങ​ളു​ണ്ട്. മൂ​ന്നു സ്വ​ത​ന്ത്ര​രും ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്നു. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് 37 എം​എ​ൽ​എ​മാ​രു​ണ്ട്.