പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യാ​യി എ​സ്. അ​രു​ണ്‍​കു​മാ​ര്‍ ന​മ്പൂ​തി​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ്. ആ​റ്റു​കാ​ല്‍ മു​ന്‍ മേ​ല്‍​ശാ​ന്തി​ കൂ​ടി​യാ​ണ​ദ്ദേ​ഹം. ടി. വാസുദേവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കോഴിക്കോട് ഒളവണ്ണ സ്വ​ദേ​ശി​യാ​ണ്.

ഉ​ഷ​പൂ​ജ​ക്ക് ശേ​ഷം രാ​വി​ലെ 7.30നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ ഇ​ള​മു​റ​ക്കാ​രായ ഋ​ഷി​കേ​ശും വൈ​ഷ്ണ​വി​യുമാ​ണ് ന​റു​ക്കെ​ടുത്തത്. ശ​ബ​രി​മ​ല​യി​ലേ​ക്ക് 24 പേ​രും മാളികപ്പുറത്തേ​ക്ക് 15 പേ​രു​മാ​ണ് പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​ത്. ഈ ​മാ​സം 21ന് ​ന​ട അ​ട​യ്ക്കും. മ​ണ്ഡ​ല​കാ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ന​ട തു​റ​ക്കു​ന്ന ന​വം​ബ​ര്‍ 15ന് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​ര്‍ ചു​മ​ത​ല ഏ​ല്‍​ക്കും.